നാട്ടിലേക്കുള്ള യാത്രക്കിടെ വടകര സ്വദേശി വിമാനത്തിൽ മരിച്ചു

വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദനാണ് മരിച്ചത്

Update: 2024-04-19 17:17 GMT

മസ്‌കത്തിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ വടകര സ്വദേശി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദനാണ് മരിച്ചത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മസ്‌കത്തിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൻറെ വിമാനത്തിലായിരുന്നു യാത്ര തിരിച്ചിരുന്നത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News