കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
കൊടുങ്ങല്ലൂർ സ്വദേശി മെജോ ചെറുവേലിക്കൽ വർഗീസ് (50) ആണ് മരിച്ചത്
Update: 2025-12-27 10:42 GMT
മസ്കത്ത്: നാട്ടിലേക്കുള്ള യാത്രാമധ്യേ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. കൊടുങ്ങല്ലൂർ, കാവിൽക്കടവ് സ്വദേശി മെജോ ചെറുവേലിക്കൽ വർഗീസ് (50) ആണ് കുവൈത്തിൽ നിന്ന് ഒമാൻ വഴി നാട്ടിലേക്കുള്ള യാത്രാമധ്യേ ഒമാനിൽ വെച്ച് മരിച്ചത്.
കുവൈത്തിൽ നിന്ന് മസ്‌കത്ത് വഴി ഒമാൻ എയറിൽ കൊച്ചിയിലേക്കായിരുന്നു വർഗീസ് യാത്ര ചെയ്‌തിരുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്കത്ത് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: റോസിലി വർഗീസ്, ഭാര്യ: മിഥുന. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ ഭൗതികശരീരം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.