ഉറക്കത്തിൽ ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് സലാലയിൽ നിര്യാതനായി

ആറ് മാസം മുമ്പാണ് വിവാഹിതനായത്

Update: 2025-09-12 13:50 GMT

സലാല: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയിൽ നിര്യാതനായി. കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്‌മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ റിസ്‌വാന തസ്നി. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികൾ അറിയിച്ചു. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News