മസ്‌കത്തിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു
ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ ആണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്
രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്‌കൂള്‍ സന്ദര്‍ശിക്കേണ്ടതില്ല
മസ്കത്ത്: മസ്കത്തിലേയും പരിസര പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ചൊവ്വാഴ്ച സമാപിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ ആണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്‌കൂള്‍ സന്ദര്‍ശിക്കേണ്ടതില്ല. കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യേണ്ടത് ആണ് .
എന്നാല്‍, ഇന്ത്യക്കാരല്ലാത്ത മറ്റ് പ്രവാസികളുടെ മക്കള്‍ക്ക് സീറ്റ് ലഭ്യതക്കനുസരിച്ച് മാര്‍ച്ച് ആദ്യവാരം മുതലാകും സീറ്റ് നല്‍കുക. 2023 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷനിൽ ലഭ്യമാണ്.