എയർ അറേബ്യ സുഹാർ- ഷാർജ സർവീസുകൾ: ജനുവരി 29 മുതൽ ആംരഭിക്കും

ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിൽ എത്തും.

Update: 2024-01-12 19:09 GMT

മസ്കത്ത്: എയർ അറേബ്യ ഒമാനിലെ സുഹാറിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. സുഹാർ- ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക.

ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിൽ എത്തും. ഇവിടെ നിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40നും എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. എയർ അറേബ്യ വെബ്സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ആരംഭിച്ചിട്ടില്ല.

എയർ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. സുഹാറിലില്‍ നിന്ന്‌ എയര്‍ അറേബ്യയില്‍ യാത്ര പുറപ്പെടുന്നവര്‍ക്ക്‌ മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക, ഇന്ത്യന്‍ സെക്ടറുകള്‍ ഉള്‍പ്പടെ വിവിധ വിമാനത്താവളങ്ങളിലേക്ക്‌ ഷാര്‍ജ വഴിയാത്ര ചെയ്യാന്‍ അവസരം ലഭിക്കും.

Advertising
Advertising

സുഹാര്‍ എയർപോർട്ട് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 302 ശതമാനം വരെയാണ്‌ വര്‍ധനനവുണ്ടായിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 1,422 പേരാണ്‌ സുഹാര്‍ വഴി യാത്ര ചെയ്തത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 354 ആയിരുന്നു യാത്രക്കാരുടെ എണ്ണം. വിമാനങ്ങളുടെ എണ്ണത്തില്‍ 374 ശതമാനം വര്‍ധനയുണ്ടായി. മസ്കത്ത്‌, സലാല വിമാനത്താവളങ്ങളിലേക്ക്‌ എയര്‍ അറേബ്യ നിലവില്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്‌.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News