സലാലയിൽ ആലപ്പുഴ ജില്ലാ അസോസിയേഷൻ രൂപീകരിച്ചു
ഈസ്റ്റ് വെനീസ് അസോസിയേഷൻ ( ഇവ ആലപ്പുഴ) എന്ന പേരിലാണ് കൂട്ടായ്‌മ
Update: 2025-11-27 09:09 GMT
സലാല: സലാലയിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾ ചേർന്ന് ഈസ്റ്റ് വെനീസ് അസോസിയേഷൻ ( ഇവ ആലപ്പുഴ) എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചു. ഡി.ഹരികുമാർ ചേർത്തലയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി.വി.സുദർശനൻ, സജീബ് ജലാൽ എന്നിവർ ജനറൽ സെക്രട്ടറിമാരും ആനന്ദ് എസ്.പിള്ള ട്രഷററുമാണ്. വൈസ് പ്രസിഡന്റുമാർ ഡോ. സാനിയോ മൂസ, ഹരീഷ് കുമാർ, നിയാസ് കബീർ, പ്രമോദ് കുമർ, ശ്രീജി കുമാർ എന്നിവരാണ്.
ജോ. ട്രഷറർ.അജി വാസുദേവ്, സെക്രട്ടറി: രാജേഷ്, മഹാദേവൻ, കെ.ജെ. സമീർ, ജയറാം, ശരത് ബാബു കുട്ടൻ, ലേഡീസ് കോർഡിനേറ്റർമ്മാർ: പൂർണിമ സന്തോഷ്, മിനി ചന്ദ്രൻ, ശോഭ മുരളി, സുനിത മധുലാൽ, കലാ ആനന്ദ്, സീത മഹാദേവൻ, വിദ്യ എസ് പിള്ള, ആശ ഹരികുമാർ എന്നിവരെയും തിരഞ്ഞെടുത്തു. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു