ആലപ്പുഴ സ്വദേശിയെ ഒമാനില്‍ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി
ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
Update: 2022-09-07 17:03 GMT
ആലപ്പുഴ ഹരിപ്പാട് സ്വദേശിയെ ഒമാനിലെ സുഹാറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാറശാല ഹരിപ്പാട് തുവലം പറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലത്തിന്‍റെ അടുത്തു തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വര്‍ഷമായി ഒമാനിലുള്ള ഇേദ്ദേഹം സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്‍തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.