Writer - razinabdulazeez
razinab@321
മസ്കത്ത്: അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയ്ഹുൻ ബൈറാമോവും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ബുസൈദിയും ചേർന്ന് മസ്കത്തിൽ അസർബൈജാൻ എംബസി ആസ്ഥാനം തുറന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വികസിപ്പിക്കുകയും വ്യാപാരം, ഊർജ്ജം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുകയും ചെയ്യുമെന്ന് അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയ്ഹുൻ ബൈറാമോവ് പറഞ്ഞു.