സലാലയിൽ കരോൾ ഗാന മത്സരം സംഘടിപ്പിക്കും
വിവിധ ചർച്ചുകളുടേതുൾപ്പടെ പത്ത് ടീമുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു
Update: 2025-12-10 15:19 GMT
സലാല: കലാ കൂട്ടായ്‌മയായ കിമോത്തി അൽ ബാനി ക്രിസ്‌തുമസിനോടനുബന്ധിച്ച് ഗ്രൂപ്പ് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 19 വെള്ളി വൈകിട്ട് 3.30 മുതൽ വിമൻ അസോസിയേഷൻ ഹാളിലാണ് പരിപടി.
മത്സരത്തിൽ വിവിധ ചർച്ചുകളുടേതുൾപ്പടെ പത്ത് ടീമുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി കോർഡിനേറ്റർ ഹാഷിം മുണ്ടേപ്പാടം അറിയിച്ചു. വിജയികളാകുന്ന ടീമുകൾക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.