കതോലിക ബാവക്ക് സലാലയിൽ സ്വീകരണം നൽകി
ദാരീസിലെ ക്രിസ്ത്യൻ സെന്‍ററിലും സെന്‍റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിലും നടക്കുന്ന വിവിധ പരിപാടികളില്‍ ബാബ സംബന്ധിക്കും
മുന്ന് ദിവസത്തെ സന്ദർശനത്തിനായി സലാലയിൽ എത്തിയ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാബക്ക് വിശ്വാസികൾ എയർപോർട്ടിൽ സ്വീകരണം നൽകി. ദാരീസിലെ ക്രിസ്ത്യൻ സെന്‍ററിലും സെന്‍റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിലും നടക്കുന്ന വിവിധ പരിപാടികളില്‍ ബാബ സംബന്ധിക്കും.
മെത്രപ്പോലീത്ത ഡോ: ഗീ വർഗീസ് മാർ യൂലിയോസും ബാബയോടൊപ്പം പരിപാടികളിൽ പങ്കെടുക്കും. ഡിസംബർ 24 ന് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ചർച്ചിൽ നടക്കുന്ന ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് കാതോലിക ബാബ കാർമ്മികത്വം വഹിക്കും.ഡിസംബർ 25 ന് ബാബ സലാലയിൽ നിന്ന് മടങ്ങും.ബേസിൽ തോമസ് വികാരി, സുനു ജോൺ, മാത്യുമാമൻ ( ട്രസ്റ്റി), ജോസഫ് വർഗീസ് (സെക്രട്ടറി) വിജു മോൻ വർഗീസ്, അബ്രഹാം കെ.ജി., സുനിൽ ബേബി എന്നിവർ സ്വീകരണത്തിന് നേത്യത്വം നൽകി.