ഒമാനിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ കാഴ്ചകുറയാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം
Update: 2026-01-27 09:20 GMT
മസ്കത്ത്: മസ്കത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് ഒമാനിലെ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മസ്കത്ത്,നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, അൽ ഹജ്ർ മലനിരകൾ എന്നീ മേഖലകളിലായാണ് മഴക്ക് സാധ്യത. ദാഖിലിയ, സൗത്ത് ഷർഖിയ, ദാഹിറ, അൽ വുസ്ത, ദോഫാർ എന്നേിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള ശക്തമായ മഴ, ആലിപ്പഴ വീഴ്ച എന്നിവയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ കാഴ്ചകുറയാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.