ഒമാനിലെ ഇന്ത്യൻ സ്കൂൾ വാർഷിക അവധിയിൽ മാറ്റം; പരാതിയുമായി രക്ഷിതാക്കളും അധ്യാപകരും

മാറ്റത്തിന് പിന്നിൽ യാതൊരു ശാസ്ത്രീയ പഠനമോ വിദഗ്ധ അഭിപ്രായമോ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം

Update: 2026-01-25 15:13 GMT

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വാർഷിക അവധി മാറ്റത്തിനെതിരെ പരാതിയുമായി രക്ഷിതാക്കളും അധ്യാപകരും. അവധിക്കാലത്തിൽ വരുത്തിയ മാറ്റത്തിന് പിന്നിൽ യാതൊരു ശാസ്ത്രീയ പഠനമോ വിദഗ്ധ അഭിപ്രായമോ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി രക്ഷിതാക്കളും അധ്യാപകരും ഇന്ത്യൻ എംബസിയിലേക്ക് ഇമെയിൽ അയച്ചു.

വാർഷിക അവധിയുടെ സമയം മാറ്റുകയും അവധി ദിവസങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പുതിയ സർക്കുലർ പ്രകാരം മെയ് 31 നു അടച്ച് ജൂലൈ 12 നാണ് സ്കൂൾ തുറക്കുക. ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി രക്ഷിതാക്കളും അധ്യാപകരും ഇന്ത്യൻ എംബസിയിലേക്ക് ഇമെയിൽ അയച്ചു. പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ യാതൊരു ശാസ്ത്രീയ പഠനമോ വിദഗ്ധ അഭിപ്രായമോ ഉണ്ടായിട്ടില്ലെന്നതാണ് പ്രധാന ആരോപണം. ഡോ. സജി ഉതുപ്പാൻ നേതൃത്വം നൽകിയ കൂട്ടായ്മയാണ് പരാതി അറിയിച്ചത്.

ജൂലൈ മാസത്തിൽ അനുഭവപ്പെടുന്ന അത്യന്തം ഉയർന്ന താപനില കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. യാത്രാക്രമീകരണങ്ങളെയും കുടുംബ സംഗമങ്ങളെയും ഈ മാറ്റം കാര്യമായി ബാധിക്കപ്പെടുന്നുവെന്നും രക്ഷിതാക്കൾ‌ പറയുന്നുണ്ട്. അവധി സമയമാറ്റം പുനഃപരിശോധിക്കണമെന്നും, കാലാവസ്ഥാ സാഹചര്യങ്ങളും കുട്ടികളുടെ ആരോഗ്യവും മാനസികാവസ്ഥയും പരിഗണിച്ചുള്ള വിദ്യാർത്ഥി സൗഹൃദമായ അവധി നയം രൂപീകരിക്കണമെന്നുമാണ് ആവശ്യം.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News