ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
ഒരുമനയൂർ മാട് കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് മരിച്ചത്
Update: 2025-05-30 11:34 GMT
സലാല: തൃശൂർ ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു. ഒരുമനയൂർ മാട് കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഭാര്യ ആരിഫ. ഒരു മകനും മകളുമുണ്ട്. ഇരുപത്തിയഞ്ച് വർഷത്തോളമായി സലാലയിൽ പ്രവാസിയാണ്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.