ഉപയോഗശൂന്യമായ വസ്തുക്കളിൽ നിർമ്മിച്ച ക്രിസ്മസ് ട്രീ ജനശ്രദ്ധയാകർശിക്കുന്നു

Update: 2022-12-21 06:34 GMT

ക്രിസ്മസ് തൊട്ടടുത്തെത്തിയതോടെ ഉപയോഗിച്ച ശേഷം കളഞ്ഞ കുപ്പികളും റീസൈക്കിൾ ചെയ്ത വസ്തുക്കളുമുപയോഗിച്ച് ഒരു ക്രിസ്മസ് ട്രീ തന്നെ നിർമ്മിച്ചിരിക്കുയാണ് ഒമാനിലെ ഒരു സ്വകാര്യ ഹോട്ടൽ. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും അത്യാവശ്യമായ ഈ ഘട്ടത്തിൽ ഇത്തരമൊരു ആശയം പിറന്നതോടെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റാനും ഈ ഹോട്ടലിനായി.

60.5 അടി ഉയരത്തിൽ നിർമ്മിച്ച ഈ കൃത്രിമ വൃക്ഷം ഒമാനിലെ തന്നെ ഏറ്റവും ഉയരമുള്ള സുസ്ഥിര ക്രിസ്മസ് ട്രീ ആണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ഏകദേശം നാല് മാസമെടുത്താണ് മരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മരം നിർമ്മിക്കാനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയതു മുതൽ, മരം സ്ഥാപിക്കാനും വിളക്കുകൾ കൊണ്ടും മറ്റും അലങ്കരിക്കാനും വരെ ഹോട്ടൽ മാനേജർ പ്രവീൺ ജോർജും നേതൃത്വം നൽകി.

Advertising
Advertising



കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത്തരമൊരു ആശയം ഹോട്ടൽ ഭാരവാഹികൾ മുന്നോട്ടുവച്ചത്. ക്രിസ്മസ് ട്രീയുടെ അലങ്കാരത്തിനായി തങ്ങൾക്കാവുന്ന തരത്തിൽ സഹായിക്കാൻ ഹോട്ടലിലെ എല്ലാ ജീവനക്കാരും അവരുടെ ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തി.

നോയൽ ആന്റണിയുടെ നേതൃത്വത്തിലുള്ള ഹോട്ടലിലെ എൻജിനീയറിങ് സംഘമാണ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികളിൽ പ്രധാന പങ്ക് വഹിച്ചത്. ആഘോഷങ്ങൾ പലപ്പോഴും പരിസ്ഥിതിക്കും പ്രകൃതിക്കും ഹാനികരമാകുന്ന കാലത്ത് ഇത്തരമൊരു സംരംഭം പ്രതീക്ഷ പകരുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News