പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം - സ്വാതന്ത്ര്യദിന ചർച്ചാ സംഗമം

ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം

Update: 2025-08-15 12:56 GMT
Editor : razinabdulazeez | By : Web Desk

സലാല: ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചർച്ചാ സംഗമം ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയൽ ഹാളിൽ ''പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതായിരുന്നു. വോട്ട് കൊള്ളയും വോട്ടവകാശം നിഷേധിക്കലും ബുൾഡോസർരാജും കൂട്ടക്കുടിയിറക്കലുകളും ചർച്ചയായി.

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കോകൺവീനർ ഷജീൽ എം.കെ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം പവിത്രൻ കാരായി, ഐ.എം.ഐ പ്രസിഡൻറ് കെ ഷൗക്കത്തലി മാസ്റ്റർ, സർഗ്ഗവേദി കൺവീനർ സിനു മാസ്റ്റർ, ഡോ.നദീജ സലാം, ശ്രീവിദ്യ ശ്രീജി തുടങ്ങിയവർ സംബന്ധിച്ചു. വഹീദ് ചേന്ദമംഗലൂർ ചർച്ച നിയന്ത്രിച്ചു.

സാജിത ഹഫീസ് സ്വാതന്ത്രദിന സന്ദേശം നൽകി. രവീന്ദ്രൻ നെയ്യാറ്റിൻകര സ്വാതന്ത്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തസ്രീന ഗഫൂർ സ്വാഗതവും സജീബ് ജലാൽ നന്ദിയും പറഞ്ഞു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പായസവിതരണവും നടന്നു. ഫഹദ് സലാം, സബീർ പിടി, ഷാജി കമൂന, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News