യാത്രയയപ്പ് നൽകി
Update: 2025-05-31 09:48 GMT
സലാല: സലാലക്കടുത്ത് ഷലീമിൽ നിന്ന് മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി വൈസ് പ്രസിഡന്റ് ഹംസ തിരുവേഗപ്പറമ്പിന് സഹപ്രവർത്തകർ ചേർന്ന് യാത്രയയപ്പ് നൽകി. ഷലീമിലെ കെഎംസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ഹംസക്ക് കെഎംസിസി നേതാക്കൾ ചേർന്ന് മൊമന്റോ കൈമാറി.
റഷീദ് നരിക്കുനി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സഫീർ പട്ടാമ്പി, റഷീദ്, റഷീദ് ദീമ എന്നിവർ സംസാരിച്ചു. അനസ്, റാഷിദ്, സൽമാൻ എന്നിവർ നേതൃത്വം നൽകി.