കോമെക്സ് ഗ്ലോബൽ ടെക്‌നോളജി ഷോക്ക് ഒമാനിൽ തുടക്കം

സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം നിർവഹിച്ചു

Update: 2024-05-27 12:38 GMT
Advertising

സാങ്കേതിക മേഖലയിലെ നൂറിലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കോമെക്സ് ഗ്ലോബൽ ടെക്നോളജി ഷോ 2024ന്റെ 33ാമത് പതിപ്പിന് ഒമാനിൽ തുടക്കം. സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം നിർവഹിച്ചു.




ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ അൽദാർ അൽ അറേബ്യ കമ്പനി സംഘടിപ്പിക്കുന്ന എക്സിബിഷൻ ഡിജിറ്റൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇലക്ട്രോണിക് സേവനങ്ങളും അവലോകനം ചെയ്യാനും ലക്ഷ്യമിടുന്നതാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News