Writer - razinabdulazeez
razinab@321
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സ്വദേശി വൽകരണത്തിന് തടസ്സമാവില്ലെന്നും കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഒമാൻ വാണിജ്യ മന്ത്രി. സി.ഇ.പി.എ സംബന്ധിച്ച് വിശദീകരിക്കാൻ മസ്കത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 50 ശതമാനത്തിലധികം സ്വദേശിവത്കരണമുള്ള എല്ലാ മേഖലകളിലും അത് തുടരുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ തൊഴിൽ മേഖലയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയാണ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് നടത്തിയത്. നിലവിലുള്ള സ്വദേശിവത്കരണ നിരക്കുകൾ കരാറിന്റെ ഭാഗമായി പൂർണമായും സംരക്ഷിക്കപ്പെടും. നിലവിൽ 50 ശതമാനത്തിലധികം സ്വദേശിവത്കരണമുള്ള എല്ലാ മേഖലകളിലും അത് തുടരും. 50 ശതമാനത്തിൽ താഴെ സ്വദേശി വത്കരണമുള്ള മേഖലകളിൽ, ദേശീയ തൊഴിൽ വിപണിയുടെ മുൻഗണനകൾക്ക് അനുസൃതമായി 50 ശതമാനം വരെ ഉയർത്താൻ കരാർ
സൗകര്യം നൽകുന്നുണ്ട്.
സ്വദേശിവൽകരണ പരിധികൾ സംരക്ഷിക്കുന്നതിലൂടെ വിദേശ നിക്ഷേപം ആകർഷിക്കുമ്പോഴും ഒമാനി പൗരന്മാർക്കുള്ള തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് കരാറിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്. ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ വ്യാപാരത്തിനും നിക്ഷേപത്തിനും ഒമാനെ ഒരു തന്ത്രപ്രധാന കവാടമായി കാരാർ രൂപപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 18ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.