ഒരു റിയാൽ മാത്രം കൺസൾട്ടിങ് ഫീ; ഡോ. ഷമീർ ആലത്ത് ചുമതലയേറ്റു

Update: 2022-08-09 09:48 GMT
Advertising

ചുരുങ്ങിയ കാലം കൊണ്ട് സലാലയിലെ സാധാരണക്കാരായ പ്രവാസികളുടെ അത്താണിയായി മാറിയ ഡോ. ഷമീർ ആലത്ത് സലാലയിലെ അൽ സാഹിർ ക്ലിനിക്കിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ ചുമതലയേറ്റു.

മിതമായ നിരക്കും ചികിത്സയുടെ ഭാഗമായി രോഗികളുടെ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുമാണ് ഇദ്ദേഹത്തെ പ്രവാസികളുടെ പ്രിയങ്കരനായ ഡോക്ടറാക്കി മാറ്റിയത്. കോവിഡ് കാലത്ത് വിവിധ സംഘടനകളുമായി സഹകരിച്ചും തനിച്ചും സൗജന്യ വൈദ്യ സഹായവും, കൗൺസിലിങ്ങും നൽകുന്നതിലും ശ്രദ്ധ പുലർത്തിയിരുന്നു.

കഴിഞ്ഞ 8 വർഷത്തോളമായി ന്യൂ സലാലയിലെ അബൂ അൽ ദഹബ് ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. അൽ സാഹിർ ക്ലിനിക്കിൽ ആഗസ്റ്റ് 8 മുതലാണ് ഇദ്ദേഹം ചുമതലയേറ്റത്. ഒരു റിയാൽ മാത്രമാണ് കൺസൾട്ടിങ്ങ് ഫീസ് ആയി ഇദ്ദേഹം ഈടാക്കാറുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News