ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'ഡിസ്‌കവർ അമേരിക്ക' കാമ്പയിന് തുടക്കം

ഒക്ടോബർ 17 വരെ നടക്കുന്ന കാമ്പയിനുകളിൽ യു.എസിൽ നിന്നുള്ള പ്രത്യേക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്

Update: 2022-10-11 19:34 GMT
Advertising

അമേരിക്കൻ ഉൽപന്നങ്ങളെ അടുത്തറിയാൻ ഉപഭോക്താക്കൾക്ക് വാതിൽ തുറന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ഡിസ്‌കവർ അമേരിക്ക' കാമ്പയിൻറെ ഏഴാം പതിപ്പിന് തുടക്കമായി. ഒമാനിലെ തിരഞ്ഞെടുത്ത ലുലു ഔട്ട്ലെറ്റുകളിൽ ഒക്ടോബർ 17 വരെ നടക്കുന്ന കാമ്പയിനുകളിൽ യു.എസിൽ നിന്നുള്ള പ്രത്യേക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്.

അമേരിക്കയിൽ നിന്നുള്ള ഭക്ഷണവും ആരോഗ്യ സൗന്ദര്യ ഉൽപ്പന്നങ്ങളും കാമ്പയിനിൻറെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. കാമ്പയിനിൻറെ ഉദ്ഘാടനം ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ യു.എസ് അബാഡഡർ ലെസ്ലി എം.സോ നിർവഹിച്ചു. ഒമാനും അമേരിക്കയും തമ്മിലുള്ള ശക്തമായ വാണിജ്യ പങ്കാളിത്തത്തിൻറെ അടിസ്ഥാനത്തിലാണ് ഡിസ്‌കവർ അമേരിക്ക ആഘോഷിക്കുന്നതെന്ന് അംബാസഡർ സോ പറഞ്ഞു.

ഫ്രോസൺ ഉൽപനങ്ങൾ, ബേക്കറി പലഹാരങ്ങൾ, ഓർഗാനിക് പലചരക്ക് ഉൽപ്പന്നങ്ങൾ എന്നിവ കാമ്പയിനിൻറെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കൻ പാചക രുചികളും ജീവിത രീതികളും അടുത്തറിയാനുള്ള മികച്ചഅവസരമാണ് ഡിസ്‌കവർ അമേരിക്ക കാമ്പയിനിലൂടെ ഒമാനിലെ ഉപഭോക്താക്കൾക്ക് കൈവന്നിരിക്കുന്നതെന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ലുലു എല്ലാ സീസണുകളിലും നടത്തുന്ന കാമ്പയിനിന് ഉപഭോക്താക്കളിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News