ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം: ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു

വടകര പാലയാട് സ്വദേശി സുജീഷ് (40) ആണ് മരിച്ചത്

Update: 2025-12-08 10:01 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിലെ സോഹാറിൽ മരിച്ചു. വടകര പാലയാട് സ്വദേശി സുജീഷ് (40) ആണ് മരിച്ചത്. സൊഹാറിൽ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

അച്ഛൻ: സുരേന്ദ്രൻ, അമ്മ: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News