പ്രവാസി വെൽഫയർ ഒമാൻ 'വെൽഫയർ ഡേ' സംഘടിപ്പിച്ചു
സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബാൾ ടൂർണമെന്‍റ് നടന്നു
മസ്കത്ത്: വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പ്രവാസി വെൽഫയർ ഒമാൻ 'വെൽഫയർ ഡേ' സംഘടിപ്പിച്ചു. സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബാൾ ടൂർണമെന്‍റ് നടന്നു. ഡിസംബർ 27,28,29 തിയതികളിൽ മലപ്പുറത്ത് വെച്ചാണ് സമ്മേളനം നടക്കുക. സാംസ്കാരിക സമ്മേളനം പ്രവാസി വെൽഫയർ പ്രസിഡന്‍റ് കെ മുനീർ വടകര ഉദ്ഘാടനം ചെയ്തു. ഡിസംബർ 27,28,29 ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് പ്രവാസി വെൽഫയർ ഒമാന്‍റെ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി സാജിദ് റഹ്മാൻ അദ്ധ്യക്ഷത നിർവഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റുമാരായ അർഷാദ് പെരിങ്ങാല, അസീസ് വയനാട് എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫയർ പ്രവർത്തനങ്ങളുടെ ബുള്ളറ്റിൻ 'വെൽഫയർ ന്യൂസി'ന്‍റെ ആദ്യ ലക്കം ജനസേവന വിഭാഗം ജനറൽ കൺവീനർ സഫീർ നരിക്കുനിയിൽ നിന്നും സാമൂഹ്യ പ്രവർത്തകനായ കെ.വി ഉമർ ഏറ്റു വാങ്ങി. സെക്രട്ടറിമാരായ ഷമീർ കൊല്ലക്കാൻ, സുമയ്യ ഇക്ബാൽ, താഹിറ നൗഷാദ്, അസീബ് മാള എന്നിവർ സന്നിഹിതരായിരുന്നു. സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെുടത്ത ഫുട്ബാൾ ടൂർണമെന്‍റ് നടന്നു. ഫൈനലിൽ ബോഷർ എഫ്.സി ചാമ്പ്യൻമാരായി.