പ്രധാനാധ്യാപികയ്ക്ക് യാത്രയയപ്പ് നൽകി

Update: 2022-10-02 08:18 GMT

തുംറൈത്ത് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഗീതാ ശർമ്മയ്ക്ക് യാത്രയയപ്പ് നൽകി. സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും അധ്യാപകരും ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്.

സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് സ്‌കൂളിന്റെ പുരോഗതിയിൽ പ്രിൻസിപ്പൽ വഹിച്ച സേവനങ്ങളെകുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി, കോയ അബൂബക്കർ, അബ്ദുൾ സലാം, ഷജീർ ഖാൻ, ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു. മൊമന്റോയും മറ്റു ഉപഹാരങ്ങളും നൽകി. ഹെഡ് മിസ്‌ട്രെസ്സ് ആയി ചുമതലയേറ്റ രേഖാ പ്രശാന്ത് അധ്യാപിക റുബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News