ഫാസ് അക്കാദമി സൗജന്യ വിന്റർ ക്യാമ്പ് ഡിസംബർ 26 മുതൽ ആരംഭിക്കും
ജനുവരി 2 വരെ വൈകിട്ട് 7 മുതൽ 9 വരെയാണ് പരിശീലനം
സലാല: ഫാസ് അക്കാദമി എല്ലാ വർഷവും വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വിന്റർ വെക്കേഷൻ ക്യാമ്പ് ഡിസംബർ 26 മുതൽ ആരംഭിക്കും . നമ്പർ ഫൈവിയിലെ അക്കാദമി മൈതാനിയിൽ നടക്കുന്ന ക്യാമ്പിൽ ക്രിക്കറ്റ്, ഫുട്ബോൾ, സെസ്‌റ്റോ ബോൾ, തായ്‌ക്ക്വാണ്ടോ എന്നിവയിലാണ് പരിശീലനം നൽകുക. പ്രമുഖ പരിശീലകരാണ് ക്യാമ്പിന് നേത്യത്വം നൽകുന്നത്.
ഫുട്ബോളിൽ മുൻ സന്തോഷ് ട്രോഫി താരം സുബൈർ, ക്രിക്കറ്റിൽ ICC ലെവൽ–1 കോച്ച് ലോയ്ഡ് കെല്ലർ,സെസ്‌റ്റോ ബോൾ: ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുകയും കേരള ടീമിനുവേണ്ടി പരിശീലനം നൽകി വരുന്ന വിവേക്, തായ്‌ക്ക്വാണ്ടോ യിൽ ബ്ലാക്ക് ബെൽറ്റ് ദേവിക എന്നിവരാണ് പരിശീലകർ.
ഡിസംബർ 26 മുതൽ 2026 ജനുവരി 2 വരെയാണ് ക്യാമ്പ് .എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 വരെയാണ് പരിശീലനം. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി 98032828 നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് ഫാസ് അക്കാദമി ചെയർമാൻ ജംഷാദ് അലി അറിയിച്ചു.