Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവർ ആദ്യമായി ദേശീയ പതാകയുടെ വർണങ്ങളിൽ അലങ്കരിച്ചു. രാജ്യത്തിന്റെ അഭിമാനം, പൈതൃകം, ഐക്യം എന്നിവ വിളിച്ചോതുന്ന ചുവപ്പ്, വെള്ള, പച്ച നിറങ്ങളാണ് വിമാനത്താവളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടവറിൽ തിളങ്ങിയത്. രാജ്യത്തോടുള്ള തങ്ങളുടെ വിശ്വസ്തതയുടെയും സമർപ്പണത്തിന്റെയും പ്രതീകമാണിതെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു.