കെ.ഐ.എ സൂർ മുൻ പ്രസിഡന്റ് നാട്ടിൽ നിര്യാതനായി
ദീർഘകാലം റൂവിയിലും സൂറിലുമായി പ്രവാസിയായിരുന്നു
Update: 2025-12-10 16:40 GMT
മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് കരിമ്പ സ്വദേശി പുത്തൻ പുരക്കൽ അബ്ദുള്ള (73 ) ആണ് മരണപ്പെട്ടത്. ദീർഘകാലം റൂവിയിലും സൂറിലുമായി പ്രവാസിയായിരിന്നു. ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് ഗ്രൂപ്പായ ആൾ ഹരീബിൽ ഇരുപതു വർഷത്തോളം ജോലിചെയ്തു. മുപ്പത്തിയെട്ടു വർഷത്തെ പ്രവാസം മതിയാക്കിയാണ് അബ്ദുള്ള നാട്ടിലേക്ക് മടങ്ങിയത്. പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞു വരവെ കുഴഞ്ഞു വീഴുകയായിരിന്നു. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം കേരളാ ഇസ്ലാമിക് അസോസിയേഷൻ സൂർ പ്രസിഡന്റായും, മാധ്യമം ഏജന്റായും സേവനമനുഷിടിച്ചിട്ടുണ്ട്. ഭാര്യ ഫാത്തിമ, മക്കൾ- ഫസീല, ഫർസാന, ഇസ്മായിൽ (ദുബൈ)