സലാലയിലെ മുൻ പ്രവാസി കണ്ണൂരിൽ നിര്യാതനായി

കണ്ണുർ ഉളിയിൽ നരയമ്പാറ സ്വദേശി പൂലേരി കേളോത്ത് ബഷീർ ദീർഘകാലം സലാലയിൽ ജോലി ചെയ്തിരുന്നു

Update: 2024-12-05 21:12 GMT
Editor : abs | By : Web Desk

സലാല: ദീർഘകാലം സലാലയിൽ ജോലി ചെയ്തിരുന്ന കണ്ണുർ ഉളിയിൽ നരയമ്പാറ സ്വദേശി പൂലേരി കേളോത്ത് ബഷീർ ( 55) നാട്ടിൽ നിര്യാതനായി. ഗൾഫ് ടെക് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ അൽ ഖുവ ട്രേഡിംഗിന്റെ മാനേജറായിരുന്നു. കിഡ്നി പേഷ്യന്റായിരുന്ന ഇദ്ദേഹം കുറച്ച് നാളായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഹ്യദയാഘാതം സംഭവിച്ചത്. ഇതേ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അൽ ഖുവ ട്രേഡിംഗിന്റെ സലാലയിലെ ഹാഫ , സെന്റർ എന്നിവിടങ്ങളിലെ പെർഫ്യൂം കടയിൽ ഇരുപത് വർഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ആയിശ. അഷ്ഫാക്, ഹംന, ഹനാൻ, ഹംദാൻ എന്നിവർ മക്കളാണ്. സക്കീർ മകളുടെ ഭർത്താവാണ്. ഉളിയിൽ ഐഡിയൽ ജുമ മസ്ജിദ് സെക്രട്ടറിയായിരുന്നു. മൃതദേഹം വെള്ളി രാവിലെ പതിനൊന്നിന് ഉളിയിൽ പഴയപള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യും. പരേതന്റെ നിര്യാണത്തിൽ ഐ.എം.ഐ സലാല പ്രസിഡന്റ് കെ.ഷൗക്കത്തലി അനുശോചനം രേഖപ്പെടുത്തി.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News