ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ റാങ്കിങ്, 'ലിംഗസമത്വം' മേഖലയിൽ ഒന്നാമതെത്തി ഒമാൻ

ഡിജിറ്റൽ സംയോജനം, ഡിജിറ്റൽ ജോലി- പരിശീലന മേഖലകളിലും നേട്ടം

Update: 2025-11-15 14:33 GMT

മസ്കത്ത്: ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ റാങ്കിങിൽ വൻ കുതിപ്പുമായി ഒമാൻ. ഡിജിറ്റൽ കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (DCO) പുറത്തിറക്കിയ 'ഡിജിറ്റൽ ഇക്കണോമി എക്സ്പ്ലോറർ' റിപ്പോർട്ട് വിവിധ മേഖലകളിൽ രാജ്യം മുന്നേറ്റങ്ങൾ നടത്തിയതായി അടയാളപ്പെടുത്തുന്നു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ ലിംഗസമത്വ മേഖലയിൽ ആഗോള തലത്തിൽ ഒമാൻ ഒന്നാമതെത്തി. ഡിജിറ്റൽ സംയോജന മേഖലയിൽ രാജ്യത്തിന് മൂന്നാംസ്ഥാനമുണ്ട്. ഡിജിറ്റൽ ജോലി- പരിശീലന മേഖലയിൽ ആറാമതെത്താനും രാജ്യത്തിന് സാധിച്ചു. ഡിജിറ്റൽ മേഖലയിൽ വലിയ മുന്നേറ്റം നടത്തിയ രാജ്യം ഡിജിറ്റൽ ഇക്കണോമി എക്സ്പ്ലോറർ ഇൻഡക്സ് 2025-ലെ മിക്ക സൂചകങ്ങളിലും ഏറെ മുന്നിലെത്തി. ഡിജിറ്റൽ ഇന്നൊവേഷൻ മേഖലയിൽ 44.5% വർധന രേഖപ്പെടുത്തിയ രാജ്യത്ത് ഡിജിറ്റൽ സംയോജനത്തിൽ 36.2% വർധനയുമുണ്ടായി.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News