ഗള്‍ഫ് മാധ്യമം-ജോയ് ആലുക്കാസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Update: 2022-03-06 05:20 GMT

ഒമാനില്‍ 'ഗള്‍ഫ് മാധ്യമവും' ജോയ് ആലുക്കാസും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്നൊരുക്കിയ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ ദിനങ്ങളിലെ അവിസ്മരണീയ ചിത്രങ്ങള്‍ അയച്ചവരെയാണ് മത്സരത്തില്‍ പരിഗണിച്ചത്. ജോയ് വിത്ത് സാന്റ, എന്‍ജോയ് ന്യൂ ഇയര്‍ എന്ന പേരില്‍ ഗള്‍ഫ് മാധ്യമത്തിന്റെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടന്ന മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. 



 


വിജയികളായ അന്‍സാര്‍ മുഹമ്മദ്, എം. ദിലീപ്, നിഷ മഫൂസ്, നെസ്ലിന്‍ സിസിലിയ മൊറാസ്, ശക്കീല ജാവേദ് എന്നിവര്‍ക്കാണ് ജോയ് ആലുക്കാസിന്റെ റുവി ഷോറൂമില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കിയത്. ജോയ് ആലുക്കാസ് ഒമാന്‍ റീജനല്‍ മാനേജര്‍ ആന്റോ ഇഗ്‌നേഷ്യസ്, ബ്രാഞ്ച് മാനേജര്‍ റൂണി ഡേവിസ്, ഗള്‍ഫ് മാധ്യമം റസിഡന്റ് മാനേജര്‍ ഷക്കീല്‍ ഹസ്സന്‍ എന്നിവരാണ് സമ്മാനങ്ങള്‍ കൈമാറിയത്. മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ ഷൈജു സലാഹുദ്ധീന്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് നിഹാല്‍ ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു. 

Advertising
Advertising


 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News