സലാലയിൽ ഗൾഫ് മാധ്യമം കാമ്പയിൻ തുടക്കം കുറിച്ചു

കാമ്പയിൻ കാലത്ത് 55 റിയാലിന് പകരം 39 റിയാലിന് ഗൾഫ് മാധ്യമം വരിക്കാരാകാം

Update: 2024-05-16 05:42 GMT
Editor : Thameem CP | By : Web Desk
Advertising

സലാല: പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഗൾഫ് മാധ്യമം പ്രചരണ കാമ്പയിന് സലാലയിൽ തുടക്കമായി. കോൺസുലാർ ഏജന്റ് ഡോ: കെ സനാതനനെ വരിക്കാരനായി ചേർത്താണ് ഉദ്ഘാടനം നിർവ്വഹിച്ചത്.കാമ്പയിൻ കാലത്ത് 55 റിയാലിന് പകരം 39 റിയാലിന് ഗൾഫ് മാധ്യമം വരിക്കാരാകാം. 16 റിയാലിന്റെ സമ്മാനങ്ങളും , കുടുംബം മാസിക ഒരു വർഷം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം നാല് റിയാൽ നൽകി കുടുംബം മാസിക മാത്രം ഒരു വർഷത്തേക്ക് വരി ചേരുന്നവർക്ക് രണ്ട് റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.കൂടാതെ നാട്ടിലേക്ക് മാധ്യമം ഒരു വർഷത്തേക്ക് വരി ചേരുന്നതിന് 14 റിയാൽ മാത്രം നൽകിയാൽ മതി. ഉദ്ഘാടന ചടങ്ങിൽ കാമ്പയിൻ കൺവിനർ ജി.സലിം സേട്ട്, സാബുഖാൻ, നൗഷാദ് കുറ്റ്യാടി,അൻസാർ കെ.പി. , കെ.എ. സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News