ഒമാനിൽ നിന്നുള്ള ഹജ്ജ് ഓൺലൈൻ രജിസ്‌ട്രേഷൻ 21 മുതൽ

ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക

Update: 2023-02-14 18:00 GMT

മക്ക

Advertising

മസ്‌ക്കത്ത്: ഒമാനിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 21 മുതൽ ആരംഭിക്കും. ഒമാനി പൗരൻമാർക്കും താമസകാർക്കും മാർച്ച് നാലുവരെ ഓൺലൈനായി രജിസ്ട്രർ ചെയ്യാമെന്ന് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.

ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വാട്ട വർധിക്കുന്നത് കൂടുതൽ പ്രവാസികൾക്ക് ഹജ്ജിന് പോവാൻ അവസരം ലഭിക്കും.

കഴിഞ്ഞ കുറെ വർഷങ്ങളായി ഒമാനിൽ നിന്നുള്ള ഹജ്ജ് ക്വാട്ട കുറവായിരുന്നു. ഹറം വികസന പദ്ധതികൾ നടക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ഒമാന്റെ ഹജ്ജ് ക്വാട്ട കുറച്ചത്. വികസന പദ്ധതികൾ പൂർത്തിയായതോടെ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായ നിയന്ത്രണം നിലവിൽ വരികയായിരുന്നു. കഴിഞ്ഞ വർഷം ആദ്യം 6000 പേർക്കായിരുന്നു ഒമാനിൽ നിന്ന് അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം 2338 പേർക്ക് കൂടി അവസരം ലഭിച്ചു. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് പൗരൻമാരും പ്രവാസികളും അടക്കം 8338 പേർക്കാണ ഹജ്ജിന് അവസരം ലഭിച്ചത്.


Full View

Hajj online registration from Oman from 21st

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News