ഹൃദയാഘാതം: ഷാർജയിൽ പ്രവാസി മലയാളി മരിച്ചു
നേരത്തെ സലാലയിൽ ആയിരുന്നു
Update: 2025-08-24 13:58 GMT
സലാല: പ്രവാസി വെൽഫയർ സലാല ട്രഷറർ ആയിരുന്ന നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റാക്കോടൻ വീട്ടിൽ മൻസൂർ (46) ഷാർജയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ഷാർജയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. ദീർഘകാലം സലാല അസ്സഫ ഡയറീസിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2022ൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് വീണ്ടും ഷാർജയിലെത്തിയത്. മൻസൂറിന്റെ മാതാവ് രണ്ടാഴ്ച മുമ്പാണ് മരണപ്പെട്ടത്.
ഭാര്യ: റഷീദ. മക്കൾ: റിൻഷ,റിഷാൻ , മിസ്ബാഹ്. സലാലയിലുളള ഹംസ യൂറോടെക് ഭാര്യ സഹോദരനാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരേതന്റെ നിര്യാണത്തിൽ പ്രവാസി വെൽഫയർ സലാല പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അനുശോചനം രേഖപ്പെടുത്തി.