ഹൃദയാഘാതം: മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു
തൃശൂർ കരുവന്നൂർ സ്വദേശി നസീർ ആണ് മരിച്ചത്
Update: 2025-06-08 08:32 GMT
മസ്‌കത്ത്: ഹൃദയാഘാതം മൂലം മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു. മസ്‌കത്ത് ഗൊബ്‌റയിലെ, 18ത് നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ ആണ് മരിച്ചത്. തൃശൂർ കരുവന്നൂരിൽ താമസിക്കുന്ന നസീർ തളിക്കുളം കച്ചേരിപ്പടി സ്വദേശിയാണ്. ഇടശ്ശേരി മാപ്പിള ഗവൺമെന്റ് സ്‌കൂളിലെ ടീച്ചർ ആയിരുന്ന പരേതയായ ബീവി കൂട്ടി ടീച്ചറുടെ മകനാണ്.