ഹെവൻസ് പ്രീ സ്‌കൂൾ വാർഷികവും ബിരുദ ദാനവും സംഘടിപ്പിച്ചു

Update: 2023-03-12 02:56 GMT

ഹെവൻസ് പ്രീ സ്‌കൂൾ സലാലയുടെ വർഷികവും ബിരുദദാനവും നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ദോഫാർ യുണിവേഴ്സിറ്റി പി.വി.സിയും ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ ഉദ്ഘാടനം ചെയ്തു.

കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഐ.എം.ഐ പ്രസിഡന്റ് സി.പി ഹാരിസ് ആശംസകൾ നേർന്നു. പ്രിൻസിപ്പൽ വി.എസ് ഷമീർ സ്വാഗതവും റജീന ടീച്ചർ നന്ദിയും പറഞ്ഞു. മാനേജിങഗ് കമ്മിറ്റിയംഗങ്ങളായ സമീർ കെ.ജെ, സാബുഖാൻ എന്നിവർ സംബന്ധിച്ചു

വിദ്യാർത്ഥികൾക്കുള്ള പ്രീ സ്‌കൂൾ ബിരുദ സർട്ടിഫിക്കറ്റും മൊമന്റോയും ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ നൽകി. സാബിറ ടിച്ചർ അനുഭവ വിവരണം നടത്തി. രക്ഷിതാവ് ഷിഹാബുദ്ദീൻ പി.വി, വിദ്യാർത്ഥി ദുഅ മുസ്അബ് ജമാൽ എന്നിവർ സംസാരിച്ചു. കുരുന്നു വിദ്യാർത്ഥികളുടെ ഖുർആൻ പാരായണവും വർണാഭമായ കലാ പരിപാടികളും അരങ്ങേറി.

Advertising
Advertising

ഖുർആൻ പഠനത്തോടൊപ്പം മൂന്ന് വർഷം കൊണ്ട് കെ.ജി പഠനം കൂടി പൂർത്തിയാക്കുന്ന തരത്തിലുള്ള ഹെവൻസ് പ്രീസ്‌കൂളിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 96029830 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News