ഒമാനില്‍ മഴ കനത്തതോടെ വാദികളില്‍ ഇറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ്

Update: 2022-07-05 11:13 GMT
Advertising

വരും ദിവസങ്ങളില്‍ ഒമാനിലുടനീളം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങളാരും വാദികളില്‍ ഇറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ ചില പ്രദേശങ്ങളില്‍ 20 മുതല്‍ 80 മില്ലിമീറ്റര്‍ മഴ വരെ ലഭിച്ചേക്കാമെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ വാദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. റോഡുകളില്‍ വാഹനങ്ങളോടിക്കുന്നവരും കനത്ത ജാഗ്രത പാലിക്കണം. 4 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും വെള്ളപ്പൊക്കവും, ആലിപ്പഴപ്പെയ്ത്തുമുണ്ടായേക്കാം. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്വരകളില്‍നിന്ന് ആളുകള്‍ നിര്‍ബന്ധമായും മാറിനില്‍ക്കണം. അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുത്. മഴയത്ത് വാഹനമോടിക്കുമ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News