ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം; ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി

Update: 2023-12-29 03:58 GMT
Advertising

ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്ക് ആദരസൂചകമായി ഒമാൻ പോസ്റ്റ് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സൗദി അറേബ്യയുമായി ചേർന്നാണ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു.

ഈ സഹകരണ സംരംഭം ഒമാനും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News