ഹോട്ട്പാക്കിന്റെ പുതിയ ഷോറും ബർകയിൽ പ്രവർത്തനം ആരംഭിച്ചു

പ്രവർത്തനമാരംഭിച്ചത് ഒമാനിലെ നാലാമത്തെ ഷോറും

Update: 2022-10-28 17:28 GMT

പാക്കിംഗ് മെറ്റിരിയല്‍സ് രംഗത്തെ മുൻനിര ബ്രാന്റായ ഹോട്ട് പാക്കിന്റെ പുതിയ ഷോറും ഒമാനിലെ ബർകയിൽ പ്രവർത്തനമാരംഭിച്ചു. ഒമാനിലെ നാലാമത്തെയും മിഡിൽ ഈസ്റ്റിലെ 47-ാമത്തെയും ശാഖയാണിത്. ഉദ്ഘാടനം സൗത്ത് അൽ ബാതിന ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി മൻതസീർ ബിൻ സാലം ബിൻ സാലിഹ് അൽ ഹറാസി നിർവഹിച്ചു. കമ്പനിയുടെ ആഗോള കാഴ്ചപ്പാടിനനുസൃതമായി ഹോട്ട്പാക്ക് അടുത്തിടെ ഒമാനിൽ ഒരു വെബ് സ്റ്റോർ തുടങ്ങിയിരുന്നു. കൂടാതെ, കമ്പനി നേരത്തെ സലാലയിലെ സീബ് സൂഖിലും റൂവിയിലും റീടെയിൽ സെന്ററുകളും ഒരു ഫുൾഫിൽമെന്റ് സെന്ററും ആരംഭിച്ചിട്ടുണ്ട്.

നിസ്വ, സൂർ, സൊഹാർ എന്നിവിടങ്ങളിൽ ഹോട്ട്പാക്കിന്റെ പുതിയ റീടെയിൽ സ്റ്റോറുകൾ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. സൊഹാറിലെ ഫാക്ടറി നിർമാണവും പൂർത്തിയായി വരികയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പാക്കേജിംഗ് ഉൽപന്ന നിർമാതാക്കളാണ് ഹോട്ട്പാക്ക് ഗ്ളോബൽ. കമ്പനിക്ക് 14 രാജ്യങ്ങളിൽ നേരിട്ടുള്ള 3,300 ജീവനക്കാരുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള 25,000 ലോക്കൽ, ഇന്റർനാഷണൽ ബ്രാൻഡുകൾക്ക് സേവനവും നൽകുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News