സു​ഗന്ധം തേടി...; ജബൽ അഖ്ദർ റോസ് സീസണിൽ സഞ്ചാരികളുടെ ഒഴുക്ക്

പ്രതിവർഷം 30,000 ലിറ്റർ റോസ് വാട്ടർ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു

Update: 2026-04-12 17:28 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി ജബൽ അഖ്ദറിൽ റോസ് സീസൺ സജീവമാകുന്നു. ഈ സീസണിൽ 6,000-ത്തോളം റോസാച്ചെടികളാണ് മലനിരകളിൽ പൂത്തുനിൽക്കുന്നത്. അനുകൂലമായ കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. വിനോദസഞ്ചാരത്തിനും സാമ്പത്തിക വികസനത്തിനും ഒരുപോലെ ഉണർവേകുന്നതാണ് ജബൽ അഖ്ദറിലെ റോസ് സീസൺ. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മലഞ്ചെരുവിലെ റോസാപ്പൂ വിസ്മയം അനുഭവിച്ചറിയാൻ ജബൽ അഖ്ദർ പർവതനിരകളിലേക്ക് എത്തുന്നത്. അനുകൂലമായ കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.

വിനോദസഞ്ചാരത്തിനും സാമ്പത്തിക വികസനത്തിനും ഒരുപോലെ ഉണർവേകുന്നതാണ് ജബൽ അഖ്ദറിലെ റോസ് സീസൺ. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മലഞ്ചെരുവിലെ റോസാപ്പൂ വിസ്മയം അനുഭവിച്ചറിയാൻ ജബൽ അഖ്ദർ പർവതനിരകളിലേക്ക് എത്തുന്നത്. അനുകൂലമായ കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. മാർച്ച് പകുതി മുതൽ മെയ് പകുതി വരെയാണ് സീസൺ. ഏകദേശം 6,000 റോസാച്ചെടികൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പ്രതിവർഷം 30,000 ലിറ്റർ റോസ് വാട്ടർ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു, ഇതിൻ്റെ വിപണി മൂല്യം ഏകദേശം 210,000 ഒമാനി റിയാലാണ്.

സന്ദർശകർക്ക് പ്രകൃതിയുമായും പ്രാദേശിക പൈതൃകവുമായും നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്നതുകൂടിയായി സീസൺ മാറുകയാണ്. റോസാപ്പൂ തോട്ടങ്ങൾ സന്ദർശിക്കാനും പൂക്കൾ ശേഖരിക്കാനും പരമ്പരാഗത റോസ് വാട്ടർ നിർമാണ പ്രക്രിയ നേരിട്ട് കാണാനുമുള്ള അവസരവുമുണ്ട്. ദേശീയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025-ൽ 222,151 സന്ദർശകരാണ് റോസ് സീസണിൽ‌ ജബൽ അഖ്ദർ മല കയറിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 9.1% വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുള്ളത്. ഈ വർഷം റെക്കോർ‍ഡ് സന്ദർശകരെത്തുമെന്നാണ് കണക്ക്കൂട്ടൽ

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News