ഇൻകാസ്‌ സലാലയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഹരികുമാർ ചേർത്തല ശിശുദിന ചരിത്രം അവതരിപ്പിച്ചു

Update: 2025-11-16 14:32 GMT

സലാല: ഇൻകാസ് സലാല റീജിയണൽ കമ്മിറ്റി പ്രഥമ ഇന്ത്യൻ പ്രധാമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ 136ാം ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. ആർട്ട്‌ ഓഫ് സ്‌പൈസസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹരികുമാർ ചേർത്തല ശിശുദിന ചരിത്രം അവതരിപ്പിച്ചു. വിജയ്, ലക്ഷ്മി കുമാർ, മധു കേളോത്, വിൻസെന്റ് ടി ജെ, സുരേഷ് പന്തളം, ബാലകൃഷ്ണൻ, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലീം കൊടുങ്ങല്ലൂർ, ഷൈൻ അബ്‌ദുൽ കലാം, ഷറഫുദ്ദീൻ പള്ളിക്കൽ എന്നിവർ നേത്യത്വം നൽകി. ചടങ്ങിൽ നാട്ടിലേക്ക്‌ മടങ്ങുന്ന ജോസഫിന് യാത്രയയപ്പ് നൽകി.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News