ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡോ. ജെ. രത്‌നകുമാർ ഉദ്ഘാടനം ചെയ്തു
Update: 2025-10-05 16:01 GMT
സലാല: 'ഒരുമയുടെ ഓണം ഐഒസി ഓണം 2025' എന്ന തലക്കെട്ടിൽ ഐ.ഒ.സി സലാല ലുബാൻ പാലസ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി ഐ.ഒ.സി നഷണൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ. രത്‌നകുമാർ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ മഹത്തായ സന്ദേശമാണ് ഓണം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് അനീഷ് ബി.വി. അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
നാഷണൽ പ്രസിഡന്റ് സിയാഉൾ ഹഖ് ലാരി മുഖ്യപ്രഭാഷണം നടത്തി. സുഹാന മുസ്തഫ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു. ശ്യാം മോഹൻ സ്വാഗതവും ഷജിൽ കോട്ടായി നന്ദിയും പറഞ്ഞു. മാവേലി, പുലിക്കളി, താലപ്പൊലി, തിരുവാതിര, കലാപ്രകടനങ്ങൾ, ഓണസദ്യ എന്നിവയും നടന്നു.