മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിഷന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാകും

രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്‌കൂള്‍ സന്ദര്‍ശിക്കേണ്ടതില്ല

Update: 2022-02-22 13:46 GMT
Advertising

മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളില്‍ അടുത്ത അധ്യായനവര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഫെബ്രുവരി 28ന് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 26 മുതലാണ് പുതിയ അധ്യായനവര്‍ഷത്തിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ ആരംഭിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിഷന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്.

മസ്‌കത്ത്, ദാര്‍സൈത്ത്, വാദീകബീര്‍, അല്‍ ഗുബ്‌റ, സീബ്, മാബേല, ബോഷര്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളാണ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്. കെ.ജി മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

2022 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാകും. റസിഡന്റ് വിസയുള്ള ഇന്ത്യയിലേയും മറ്റ് പ്രവാസി സമൂഹങ്ങളിലെയും കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്‍ഡ് സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ലഭ്യമാണ്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിഷന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്‌കൂള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയരക്ടര്‍ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News