ഇന്ത്യൻ സ്‌കൂൾ അഡ്മിഷൻ; ഏഴ് സ്‌കൂളുകളിലായി 6,000ത്തിലേറെ സീറ്റുകൾ

കൂടുതല്‍ സീറ്റ് മസ്‌കത്ത്, വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍

Update: 2023-02-03 18:46 GMT

ഇന്ത്യൻ സ്‌കൂൾ ബോർഡിന് കീഴിൽ മസ്‌കത്തിലും പരിസരങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്‌കൂളുകളിൽ ഇത്തവണ 6,000ത്തിൽപരം സീറ്റുകൾ. കെജി ക്ലാസുകളിലാണ് കൂടുതൽ സീറ്റുകളുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുതിയ അപേക്ഷകളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മസ്‌കത്ത് ഇന്ത്യൻ സ്‌കൂളില്‍ 1,925 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. ഇതിൽ രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റുകളിലായി 500 വിദ്യാർഥികൾക്ക് കെജി ക്ലാസുകളിൽ സീറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ വർഷം 7,000ത്തിനു മുകളിൽ സീറ്റുകൾ ലഭ്യമായിരുന്നെങ്കിൽ ഇത്തവണ ആയിരത്തോളം സീറ്റുകളുടെ കുറവുണ്ടായിട്ടുണ്ട്. പകുതിയിൽ താഴെ മാത്രമായിരുന്നു 2022-2023 വർഷത്തെ അപേക്ഷകൾ.

Advertising
Advertising

മസ്‌കത്ത്, വാദി കബീർ ഇന്ത്യൻ സ്‌കൂളുകളിലാണ് കുട്ടികളിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ നിരവധി കുടുംബങ്ങളാണ് നാടണഞ്ഞത്. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ നാടണഞ്ഞ കുടുംബങ്ങളുടെ തിരിച്ചുവരവ് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരത്തിൽ തിരികെ എത്തുന്നവർ ഈ വർഷം ഇന്ത്യൻ സ്‌കൂളുകളിലെ അഡ്മിഷൻ അപേക്ഷകൾ വർധിക്കാനിടയാക്കും.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News