ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി

18 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. നാമനിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ഈ മാസം 22ന് പൂര്‍ത്തിയാവും.

Update: 2022-12-19 17:13 GMT
Editor : rishad | By : Web Desk

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂള്‍ ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമ നിർദ്ദേശ പത്രികയുടെ സമർപ്പണം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 18 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. നാമനിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ഈ മാസം 22ന് പൂര്‍ത്തിയാവും.

ജനുവരി നാല് ഉച്ചക്ക് ഒരു മണിവരെയാണ് നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പുറത്തിറങ്ങും. സ്കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക. ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജീവമായി മലയാളികളും രംഗത്തുണ്ട്. 

Advertising
Advertising

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂർത്തിയായതോടെ വോട്ടുറപ്പിക്കാനുള്ള പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. സ്ഥാനാർഥികളെ പിന്തുണക്കുന്നവർ രക്ഷിതാക്കളെ നേരിൽ കണ്ടും സമൂഹമാധ്യമങ്ങളിലൂടെയുമാണ് പ്രചാരണ കാമ്പയിൻ നടത്തുന്നത്. സ്ഥാനാർഥികൾക്ക് നേരിട്ട് വോട്ട് ചോദിക്കുന്നത് നിയമലംഘനമാണ്. തെരരഞ്ഞെടുപ്പിന് ഒരു മാസത്തിലേറെയുണ്ടെങ്കിലും നേരത്തെ വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. വാഗ്ദാനങ്ങളും മറ്റും നല്‍കി വോട്ടുകള്‍ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും. ജനുവരി 21ന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News