ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് വാർഷികാഘോഷം സംഘടിപ്പിച്ചു

Update: 2023-02-28 07:18 GMT

ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് പന്ത്രണ്ടാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സ്‌കൂൾ  ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബോർഡ് ഓഫ് ഡയരക്ടേഴ്‌സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം മുഖ്യാതിഥിയായിരുന്നു. 

ഡയരക്ടർ ഇൻ ചാർജ് സിറാജുദ്ദീൻ നഹ്‌ലത്ത്, അഡൈ്വസർ എം.പി വിനോഭ എന്നിവർ വിശിഷ്ടാതിഥികളായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സലാല ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ദീപക് പഠാൻകാർ, ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദിഖ് തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertising
Advertising

താത്കാലികമായി പ്രവാസം അവസാനിപ്പിക്കുന്ന സ്‌കൂൾ മാനേജ്മന്റ് കമ്മിറ്റിയംഗവും സാമൂഹ്യ പ്രവർത്തകനുമായ അബുബക്കർ കോയക്ക് ഉപഹാരം നൽകി. പത്ത് വർഷം പൂർത്തിയാക്കിയ അധ്യാപകരായ രേഖ പ്രശാന്ത്, ശ്യാം ശ്രീധരൻ, സ്‌കൂളിന് മികച്ച സംഭാവനകൾ നൽകി വരുന്ന അബ്ദുൽ സലാം, ആൻസ് ജൂഡ്, മുസമ്മിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ സലാല ഇന്ത്യൻ സ്‌കൂൽ എ.വി.പി വിപിൻ ദാസിന് ചടങ്ങിൽ ഉപഹാരം നൽകി. സ്‌കൂൾ മാനേജ്മന്റ് കമ്മിറ്റി പ്രസിഡണ്ട് റസ്സൽ മുഹമ്മദ് സ്വാഗതവും, വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News