ഫാസ്-ജിഗോൾഡ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റ് മെയ് ആദ്യവാരം
Update: 2025-04-28 17:02 GMT
സലാല: സലാലയിലെ ആറ് പ്രമുഖ സ്‌കൂളികളിലെ വിദ്യാർഥി ടീമുകളെ പങ്കെടുപ്പിച്ച് ഫാസ് അക്കാദമി ജിഗോൾഡ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് എട്ട് മുതൽ ഇരുപത് വരെ ഫാസ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ബ്രട്ടീഷ് സ്‌കൂൾ, പയനീർ സ്‌കൂൾ, പക്കിസ്താൻ സ്‌കൂൾ, ബിർള സ്‌കൂൾ, യുണൈറ്റഡ് ഇലവൻ, ഫാസ് അക്കാദമി ടീം എന്നീ ടീമുകൾ ടൂർണമെന്റിൽ പങ്കാളികളാകും. വിജയികളാകുന്ന ടീം മസ്‌കത്ത് ഇന്റർനാഷണൽ അക്കാദമിയുമായി മത്സരിക്കും. അബൂ തഹ്‌നൂൻ ഗ്രൂപ്പ്, റീഗൽ ഹോസ്പിറ്റൽ തുടങ്ങിയവരുമായി സഹകരിച്ചാണ് ടൂർണമെന്റ് ഒരുക്കുകയെന്ന് ഫാസ് അക്കാദമി ഭാരവാഹികൾ അറിയിച്ചു.