ബെന്നി ബഹനാൻ എംപിക്ക് ഐഒസി സലാല സ്വീകരണം നൽകി

​ഗാന്ധി മാർ​ഗം സത്യത്തിന്റേതും അഹിംസയുടേതുമാണെന്നും ​ഗോഡ്സെ വിദ്വേഷം പടർത്തിയ ആളാണെന്നും ബെന്നി ബെഹ്നാൻ എംപി പറഞ്ഞു

Update: 2025-10-13 13:50 GMT

സലാല: കുടുംബത്തോടൊപ്പം സ്വകാര്യ സന്ദർശനത്തിനായി സലാലയിലെത്തിയ ചാലക്കുടി എംപിയും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാന് ഐഒസി സലാല സ്വീകരണം നൽകി. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയും ഗോഡ്‌സെയും എന്നത്, ഒന്ന് സത്യവും അഹിംസയും പ്രതിനിധീകരിക്കുന്നതും മറ്റേതിൽ വർഗീയതയും വിദ്വേഷവും അടങ്ങിയതുമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ മഹത്വത്തെയും ഇന്ത്യൻ ചരിത്ര പാഠങ്ങളെയും അദ്ദേഹം വിശദീകരിച്ചു.

മുൻ ഒഐസിസി ഒമാൻ പ്രസിഡൻ്റ് സിദ്ദിഖ് ഹസ്സൻ, കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ, ഹുസൈൻ കാച്ചിലോടി, ഷബീർ കാലടി, ശ്യാം മോഹൻ, വനിതാ വിഭാഗം പ്രസിഡന്റ് സിജി ലിൻസൻ ആശംസകൾ നേർന്നു. ഡോ അബൂബക്കർ സിദ്ദിഖും ബാലചന്ദ്രനും ചേർന്ന് ഐഒസിയുടെ ഉപഹാരം ബെന്നി ബഹനാന് കൈമാറി. ചടങ്ങിന് അനീഷ് ബി വി, റിസാൻ, ഷജിൽ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News