ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇഖ്‌റ ഫെസ്റ്റിലെ സമ്മാന വിതരണവും നടന്നു

Update: 2025-02-02 12:17 GMT

സലാല: ഇഖ്റ അക്കാദമി ഐ.എം.എ മുസീരിസസുമായി ചേർന്ന് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പബ്ലിക് പാർക്കിൽ നടന്ന പരിപാടി എംഐ. മുസീരിസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജാസിർ ഉദ്ഘാടനം ചെയ്തു. ഇഖ്റ അക്കാദമി ചെയർമാൻ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു.

ലൈഫ് ലൈൻ ഹോസ്പിറ്റലിലെ ഡോ. വിധു അശോക്, മാക്‌സ് കെയർ ഹോപിറ്റലിലെ ഡോ. വിധു വി നായർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഇഖ്റ ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ആർ.കെ. അഹ്‌മദ്, ഡോ. സമീർ ആലത്ത്, ഡോ. ശ്രീജിത്ത്, വി പി അബ്ദുൽ സലാം ഹാജി എന്നിവരാണ് വിതരണം നിർവ്വഹിച്ചത്.

സാലിഹ് തലശ്ശേരി, നൗഫൽ കായക്കൊടി, ഷൗക്കത്ത് വയനാട്, മൊയ്ദു മയ്യിൽ, ഹാഷിം മുണ്ടപ്പാടം, അൻസാർ മുഹമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സഫ്‌ന നസീർ സ്വാഗതവും ഫെമിന ഫൈസൽ നന്ദിയും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News