ഇറാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം

ഒമാന്‍ സുല്‍ത്താനുമായി ഇറാന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

Update: 2022-05-24 04:05 GMT
Advertising

ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം അല്‍ റൈസിയുടെ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഇറാന്‍ പ്രസിഡന്റിന് ഊഷ്മള വരവേല്‍പ്പാണ് ഒമാന്‍ നല്‍കിയത്.

ഒമാനിലെ അല്‍ആലം പാലസില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായും ഇറാന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കുകയും കൂടുതല്‍ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എണ്ണ-പ്രകൃതി വാതകം, ഗതാഗതം, ഉന്നത വിദ്യാഭ്യാസം-ഗവേഷണം, കൃഷി-കന്നുകാലി-മത്സ്യബന്ധനം, സസ്യ സംരക്ഷണം, നയതന്ത്ര പഠനം-പരിശീലനം, റേഡിയോ-ടെലിവിഷന്‍, തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണിയിലെത്തി.

വ്യാപാരം, നിക്ഷേപം, സേവന മേഖലയുമായി ബന്ധപ്പെട്ടും തൊഴില്‍ മേഖലകളിലും സാങ്കേതിക സഹകരണത്തിനും പരിസ്ഥിതി, കായിക മേഖലകളിലെ സഹകരണത്തിനും കരാറുകളില്‍ ഒപ്പുവെച്ചു. ഇന്നലെ രാവിലെ റോയല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ റൈസിയെ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News