ഐഎസ്‌സി ബാഡ്മിന്റൺ ടൂർണമെന്റിന് സലാലയിൽ തുടക്കം
ടൂർണമെന്റിൽ 24 പുരുഷ ടീമുകളും ആറ് വനിത ടീമുകളുമാണ് പങ്കെടുക്കുന്നത്
Update: 2025-10-23 15:53 GMT
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഡബിൾ ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെന്റിന് ക്ലബ്ബിന്റെ ഇന്റോർ മൈതാനിയിൽ തുടക്കമായി. 24 പുരുഷ ടീമുകളും ആറ് വനിത ടീമുകളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഇക്കണിമിക് കമ്മിറ്റി ചെയർമാൻ സയീദ് ഹസ്ന തബൂക്ക് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ്, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഒക്ടോബർ ഇരുപത്തി ഒമ്പതിനാണ് ഫൈനൽ. സ്പോട്സ് സെക്രട്ടറി ഡോ: രാജശേഖരൻ, ഗിരീഷ് പെഡിനിനി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.