'ജീവ ആരോഗ്യപദ്ധതി'; ആരോഗ്യ സംരക്ഷണ പദ്ധതിയുമായി ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്

ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 40,000 ഓളംവരുന്ന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും

Update: 2022-09-18 18:05 GMT
Editor : banuisahak | By : Web Desk

മസ്‌ക്കത്ത്: ഒമാന്‍ മലയാളികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയും ആസ്റ്റര്‍ ഹോസ്പിറ്റലും ചേര്‍ന്ന് 'ജീവ ആരോഗ്യപദ്ധതി'എന്ന പേരില്‍ ആരോഗ്യ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു.ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 40,000 ഓളംവരുന്ന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നും ഭാരവാഹികൾ വാർത്തമ്മേളനത്തിൽ അറിയിച്ചു.

ഒരംഗത്തിന് തന്റെ കുടുംബത്തില്‍ നിന്നും അഞ്ചു പേരെ വരെ ജീവ ആരോഗ്യപദ്ധതിയില്‍ ചേര്‍ക്കാന്‍ കഴിയും. ഗുബ്ര, സുഹാര്‍, ഇബ്രി, സലാല എന്നിവിടങ്ങളിലെ ആസ്റ്റര്‍ആശുപത്രികളിലും അല്‍ഖൂദ്, ആമിറാത്ത്, മബേല, ലിവ, സുവൈഖ്, സുഹാര്‍, ഇബ്രി എന്നീ മെഡിക്കല്‍ പോളിക്ലിനിക്കുകളിലും ഈ പ്രയോജനം ലഭിക്കും. കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ആശുപത്രികളിലും, യു.എ.ഇയിലെ എല്ലാ ആസ്റ്റര്‍ ആശുപത്രികളിലും ക്ലിനികുകളിലും ഈ പദ്ധതി വഴി ആനുകൂല്യം ലഭ്യമാകും.'ജീവ ആരോഗ്യപദ്ധതി'യുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും.

Advertising
Advertising

ഒമാന്‍ മലയാളികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചീഫ് കോര്‍ഡിനേറ്റര്‍ റഹീം വെളിയങ്കോടും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് റീജിയനല്‍ ക്ലസ്റ്റര്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. ഗ്രൂപ്പ് കോര്‍ഡിനേറ്ററും ഏഷ്യ വിഷന്‍ റീജിയനല്‍ മാനേജരുമായ ബഷീര്‍ ശിവപുരം, ഗ്രൂപ്പ് കോര്‍ഡിനേറ്ററും രക്ഷാധികാരിയുമായ അഷ്റഫ് ഹാജി ചാവക്കാട്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് പ്രതിനിധികളായ സി.ഇ.ഒ ഡോ. ആഷേന്തു പാണ്ടെ, സി.ഒ.ഒ ഡോ. ഷിനൂപ് രാജ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആഷിക് സൈനു, മാര്‍ക്കറ്റിങ് മാനേജര്‍ സുമിത്ത് കുമാര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍മാരായ റമീസ് അബ്ദുല്‍ റഷീദ്, ഫസല്‍ റഹ്മാന്‍, സിജില്‍ ബുവന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News